തിരു: കനത്ത മഴ തുടരുന്ന കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഈ മഴ ആഗസ്റ്റ് നാല് വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം.
കഴിഞ്ഞദിവസം കേരളത്തില്‍ വ്യാപകമായി മഴപെയ്തു. 7 മുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ കാറ്റും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒഡീഷ്യയിലെ ന്യൂനമര്‍ദ്ധവും, കേരള, കര്‍ണാടക തീരത്തെ ന്യൂനമര്‍ദ്ധവുമാണ് മഴ പെയ്യാന്‍ കാരണം. തെക്കുപടിഞ്ഞാറു നിന്ന് വീശുന്ന കാറ്റും നല്ല മഴ ലഭിക്കാന്‍ കാരണമാണ്.
ഈ മഴ തുടര്‍ന്നാല്‍ പല നിറഞ്ഞ ഡാമുകളും തുറക്കേണ്ടി വരുമെന്നതും ഇത് ഇപ്പോള്‍ തന്നെ വെള്ളം നിറഞ്ഞു നില്‍ക്കുന്ന പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളെ വീണ്ടും ദുരിതത്തിലാക്കും.
അണകെട്ടുകളില്‍ വെള്ളമായി തുടങ്ങിയത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കണക്ക് കൂട്ടല്‍.




