Section

malabari-logo-mobile

കിഡ്‌നിരോഗികള്‍ക്ക് താങ്ങാവാന്‍ പായസ ചലഞ്ചുമായി അഭയം

HIGHLIGHTS : തിരൂര്‍: കിഡ്‌നി രോഗികള്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ചുവരുന്ന അഭയം ഡയാലിസിസ് സെന്റെര്‍ പായസ ചലഞ്ച് നടത്തുന്നു. നവംബര്‍ 9 ന് നടത്തുന്ന പായസ ചലഞ്ചിന്റ...

തിരൂര്‍: കിഡ്‌നി രോഗികള്‍ക്ക് താങ്ങായി പ്രവര്‍ത്തിച്ചുവരുന്ന അഭയം ഡയാലിസിസ് സെന്റെര്‍ പായസ ചലഞ്ച് നടത്തുന്നു. നവംബര്‍
9 ന് നടത്തുന്ന പായസ ചലഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരിക്കിയിട്ടുള്ള ക്യാമ്പയിന്‍ ഓഫീസ് തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ ഉദ്ഘാടനം ചെയ്തു.

അഭയം ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, അഭയം സെക്രട്ടറി കുഞ്ഞാലാന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍,തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ: എസ്. ഗിരീഷ്, സിഎകെസിയുടെ മലപ്പുറം ജില്ലാ മുഖ്യ രക്ഷാധികാരി സുലൈമാന്‍ കുട്ടി, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഐ.വി. സമദ്, മൈമൂന കല്ലേരി, സ്‌നേഹതീരം ചെയര്‍മാന്‍ സുധീഷ് നായത്ത് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

നിലവില്‍ 54 ഓളം രോഗികള്‍ക്കാണ് അഭയം സൗജന്യമായി ഡയാലിസിസ് നടത്തിവരുന്നത്. കൂടുതല്‍ പേര്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പായസചാലഞ്ച് നടത്താനൊരുങ്ങുന്നതെന്ന് അഭയം പായസ ചലഞ്ച് കോര്‍ഡിനേറ്റര്‍മാരായ നാസര്‍ കുറ്റൂര്‍, കുഞ്ഞിപ്പ മുണ്ടേക്കറ്റ്, ഷബീറലി റിഥം മീഡിയ, അനസ് സ്‌നേഹതീരം, ലത്തീഫ് കായല്‍മഠത്തില്‍, അബുല്‍ ഫസല്‍ ബി.പി അങ്ങാടി എന്നിവര്‍ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!