മോദിക്കെതിരായി ‘ശിവലിംഗത്തിലിരിക്കുന്ന തേള്‍’ പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ശിവലിംഗത്തിലിരിക്കുന്ന തേള്‍’ എന്ന പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. സംഭവത്തില്‍ 20,000 ബോണ്ടില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ജാമ്യം അനുവദിച്ചത്.

തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ച് ബി ജെ പി നേതാവ് രാജീവ് ബാബ്ബര്‍ ആണ് കേസ് നല്‍കിയത്.

കഴിഞ്ഞവര്‍ഷം ബാംഗ്ലൂരില്‍ നടന്ന സാഹിത്യോത്സവത്തിലാണ് ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നായിരുന്നു തരൂര്‍ നടത്തിയ വിവാദ പരാമര്‍ശം.

ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ദല്‍ഹി കോടതി അയച്ച സമന്‍സിന്റെ അടിസ്ഥാനത്തിലാണ് തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരായത്.

Related Articles