പ്രധാനമന്ത്രിക്ക് മുമ്പ് രാഹുല്‍ കേരളത്തിലെത്തി: ഇനി മൂന്ന് ദിവസം വയനാട്ടില്‍

കോഴിക്കോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങി.
ഇന്നടക്കം മൂന്ന് ദിവസം രാഹുല്‍ വയനാട് മണ്ഡലത്തില്‍ വിവധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും . ചരിത്രവിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് രാഹുലെത്തുന്നത്.

കരിപ്പൂരില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, എന്നിവരടക്കം നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി മലപ്പുറത്തേക്ക് പോയി. അവിടെനിന്നും ഇന്നുതന്നെ കല്‍പ്പറ്റക്ക് പോകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top