കടല്‍ത്തിരയില്‍ പെട്ട് കോട്ടക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂര്‍ : വാടാനപ്പള്ളി സ്‌നേഹതീരം ബീച്ചില്‍ കടലിലിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരണപ്പെട്ടു. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മുഹമ്മദ് സബീഹ്(24) ആണ് മരിച്ചത്. കുറ്റിപ്പുറം കെഎംസിടി കോളേജിലെ വിദ്യാര്‍ത്ഥിയാണ്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇയാളുടെ വീട് കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് പിന്‍വശത്താണെന്നാണ് പ്രാഥമിക വിവരം.

മൃതദേഹം ഇപ്പോള്‍ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകായാണ്.

Share news
error: Content is protected !!
Scroll to Top