Section

malabari-logo-mobile

നിരീക്ഷണത്തിലുള്ള ഏഴാമനും നിപ ഇല്ല

HIGHLIGHTS : ദില്ലി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആള്‍ക്കും നിപയില്ല. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന...

ദില്ലി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആള്‍ക്കും നിപയില്ല. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയിലും പുരോഗതിയുള്ളതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പനി ഭേദപ്പെടുന്നതോടെ അവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി പറഞ്ഞു. നിപ ബാധിച്ച വിദ്യാര്‍ത്ഥിക്കൊപ്പം താമസിച്ച രണ്ട് സഹപാഠികള്‍ക്കും വിദ്യാര്‍ത്ഥിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ച നഴ്‌സുമാര്‍ക്കും പനിയുണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യം ഭയപ്പെട്ടതായും പരിശോധന ഫലം വന്നപ്പോള്‍ ആശ്വാസമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

നിലവില്‍ ആശങ്കപ്പെടത്തക്ക സാഹചര്യമൊന്നുമില്ലെന്നും എന്നാല്‍ നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് തീരുന്നതുവരെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയ്ക്കും കുറവുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.നിപ ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലാണ്. 318 പേരാണ് ഇപ്പോള്‍ നിരീക്ഷത്തിലുള്ളത്. ജൂലൈ പകുതിവരെയെങ്കിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!