ഷഹ്‌ലയുടെ മരണം: സ്‌കൂള്‍ അധികൃതര്‍ക്കും ഡോക്ടര്‍ക്കുമെതിരെ നരഹത്യക്ക് കേസ്

സുല്‍ത്താന്‍ ബത്തേരി:   ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, അധ്യാപകന്‍ സി വി ഷജില്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെയാണ് കേസ്. വയനാട് ജില്ലാ പോലീസ് മേധവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്ന അധ്യപകനെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പില്‍ എന്നിവരെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നേരെത്ത് വിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സസ്‌പെന്റ് ചെയ്തിരുന്നു.
സ്‌കൂള്‍ പിടിഎ പിരിച്ചവിടുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top