Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവാസ്:പിന്തുണ എന്‍സിപിയുടേത്

HIGHLIGHTS : മുംബൈ:  ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒറ്റരാത്രികൊണ്ട് വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ 105 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മഹാരാഷ്ട്രയില്‍ മന്ത്രിസഭ...

മുംബൈ:  ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒറ്റരാത്രികൊണ്ട് വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ 105 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിച്ചു. എന്‍സിപിയും പ്രധാനമന്ത്രിയും പൊടുന്നനെ നടത്തിയ നാടകീയ രാഷ്ട്രീയനീക്കമാണ് ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്‌നവാസ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീക്കിയത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. രാവിലെ 7 മണിയോടെയായിരുന്ന സത്യപ്രതിജ്ഞ.

ഇന്നലെ രാത്രിയില്‍ എന്‍സിപി പ്രസിഡന്റ് ശരത് പവാറിന്റെ അധ്യക്ഷതയില്‍ മഹാവികാസ് അഘാഡി എന്ന മഹാ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്സും ശിവസേനയും ഇന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന തീരുമാനമെടുത്തിരുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദ്യം മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു ധാരണ.

sameeksha-malabarinews

എന്നാല്‍ ഇന്ന് നേരം പുലര്‍ന്നപ്പോള്‍ കാര്യങ്ങള്‍ അട്ടിമറിയുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം ശരത്പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഈ നീക്കത്തില്‍ കോണ്‍ഗ്രസ് അമ്പരന്ന് നില്‍ക്കുയാണ്. എന്‍സിപി നടത്തിയത് ചതിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി എന്‍സിപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!