Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി

HIGHLIGHTS : തിരൂരങ്ങാടി: 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലാവധിക്കുള്ളില്‍ 50,000 പുതിയ പട്ടയങ്ങള്‍ അനുവദിക്കുമെന്ന് റവന്യൂ - ഭവന നിര്‍മ്മാണ വകുപ...

തിരൂരങ്ങാടി: 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലാവധിക്കുള്ളില്‍ 50,000 പുതിയ പട്ടയങ്ങള്‍ അനുവദിക്കുമെന്ന് റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മിനി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും സിവില്‍ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെയും തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനലിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

തിരൂരങ്ങാടി- കൊണ്ടോട്ടി താലൂക്കുകള്‍ക്കായി പുതുതായി നിലവില്‍ വന്ന തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനല്‍ ഓഫീസ് മുഖേന ഇക്കാലയളവില്‍ 5,000 പട്ടയങ്ങള്‍ അനുവദിക്കും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു ലക്ഷത്തി പതിനൊന്നായിരം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. തിരൂരങ്ങാടി ഉള്‍പ്പെടെയുള്ള വില്ലേജുക ളുടെ വിഭജന കാര്യത്തില്‍ അനുയോജ്യമായ സാഹചര്യത്തില്‍ സാധ്യത പരിശോധിക്കും.

sameeksha-malabarinews

വര്‍ഷങ്ങളായി ഭൂമി കൈവശം വച്ചു വരുന്നവര്‍ക്ക് ജില്ലകളില്ലാത്ത പുതിയ കാലത്ത് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പട്ടയം വൈകിപ്പിക്കരുതെന്ന് മന്ത്രി പറഞ്ഞു. ലാന്‍ഡ് ട്രൈബ്യൂനലിന്റെ പരിഗണനയിലുണ്ടായിരുന്ന കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും അതേ സമീപനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് തന്നെ ലഭ്യമാക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കും. ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ നിയമാനുസൃതമായി തന്നെ സ്വീകരിച്ചാല്‍ വേഗത്തില്‍ തീരുമാനമെടുക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം എന്‍. എം. മെഹറലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ മാരായ പി.അബ്ദുല്‍ ഹമീദ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി.എ ലത, വിവിധബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.അബ്ദുല്‍ കലാം, അബ്ദുല്‍ ഹഖ് ചാക്കീരി, നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ കെ.ടി റഹീദ, വി.വി ജമീല ടീച്ചര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍ കുട്ടി, തിരൂര്‍ ആര്‍.ഡി.ഒ പി.അബ്ദു സമദ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്വാഗതവും തിരൂരങ്ങാടി തഹസില്‍ദാര്‍ എം.എസ് ഷാജു നന്ദിയും പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനി സിവില്‍ സ്റ്റേഷനിലെ താഴത്തെ നില നവീകരിച്ച് താലൂക്ക് ഓഫീസിനായി സജ്ജീകരിച്ചത്. എം. .എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി വിനിയോഗിച്ചായിരുന്നു സിവില്‍ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം. തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനല്‍ ഓഫീസ് സര്‍ക്കാര്‍ പുതുതായി അനുവദിച്ചവയില്‍ സംസ്ഥാനത്ത് ആറാമത്തേതും ജില്ലയില്‍ മൂന്നാമത്തേതുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!