Section

malabari-logo-mobile

ബിജെപി സര്‍ക്കാരുണ്ടാക്കിയത് എന്‍സിപി പിളര്‍ത്തി

HIGHLIGHTS : ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനം അജിത്പവാറിന്റെതെന്ന് ശരദ് പവാറിന്റെ ട്വീറ്റ്

ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനം അജിത്പവാറിന്റെതെന്ന് ശരദ് പവാറിന്റെ ട്വീറ്റ്
മുംബൈ മഹാരഷ്ട്രയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കാന്‍ എന്‍സിപി തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ ട്വീറ്റ്. ഇതോടെ കഴിഞ്ഞരാത്രിയില്‍ വന്‍ രാഷ്ടീയ ചതിപ്രയോഗങ്ങളാണ് നടന്നതെന്ന് വ്യക്തമായി.

എന്‍സിപിയുടെ നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റടുക്കുയും ചെയ്തതോടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കാണ് നീങ്ങുന്നത് എന്‍സിപിയുടെ 45 അംഗങ്ങളില്‍ 22 പേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് വിവരം. ഇവിരില്‍ 17 പേര്‍
സംഘപരിവാര്‍ ബന്ധമുള്ള എംഎല്‍എമാരാണെന്നാണ് മറ്റൊരു കൗതുകം.
എന്നാല്‍ ശരദ്പവാര്‍ അറിയാതെയാണ് ഇക്കാര്യങ്ങള്‍ നടന്നതെന്നാണ് ശിവസേന പറയുന്നു. ശരദ്പവാര്‍ ഇപ്പോള്‍ ഉദ്ധവ് താക്കറെയെ കാണും.

sameeksha-malabarinews

അജിത്പവാര്‍ എന്‍ഫോഴ്‌സമെന്റ് കേസ് ഭയന്നിട്ടാകണം മറുകണ്ടം ചാടിയതെന്ന് ശിവസേന.ഭീഷണിപ്പെടുത്തിയാണ് അജിത് പവാറിനെ ഒപ്പംകൂട്ടിയതെന്നും ശിവസേന.

സഖ്യനീക്കം ചതിയാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ്സിനെയും ശിവസേനയേയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ഒറ്റരാത്രികൊണ്ട് ഇത്തരത്തിലൊരു രാഷ്ടീയനാടകം കളിച്ചത്. ഇതില്‍ ഏറെ ശ്രദ്ധേയമായ കാര്യം എന്‍സിപി തങ്ങളുടെ സഭാകക്ഷിനേതായി തെരഞ്ഞെടുത്ത അജിത് പവാറാണ് മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായിരിക്കുന്നത്.

ശരദ്പവാറിന്റെ പുതിയ ട്വീറ്റ് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന അവ്യക്തത കോണ്‍ഗ്രസ്സിനും ബിജെപിക്കുമുണ്ട്.

ഇതിനിടെ ശിവസേനയിലും വിള്ളലുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി സൂചനയുണ്ട്

കേരളത്തില്‍ എന്‍സിപി എല്‍ഡിഎഫിനൊപ്പമെന്ന് പീതാംബരന്‍മാസ്റ്റര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!