പടിക്കലില്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി: ഭാര്യ ജോലി ചെയ്യുന്ന ലാബില്‍ എത്തി അവരുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം സ്വയം പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പറമ്പില്‍പീടിക ശങ്കരന്‍ മാട് അബ്ദുല്‍ഹമീദ് (39)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇദ്ദേഹത്തിന്റെ ഭാര്യ പറമ്പില്‍ പീടികയിലെ മാളിയേക്കല്‍ ആരിഫ (33) ജോലിചെയ്യുന്ന പടിക്കലിലെ ലാബില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഇയാള്‍ ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.

ലാബില്‍ ഉണ്ടായിരുന്നു ജീവനക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കോടിയതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top