പരപ്പനങ്ങാടി നിലിവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അയേണ്‍ ഇന്‍ഡസ്ട്രിയലുകള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനിയറിങ്ങ് യൂനിറ്റ് അസോസിയേഷന്‍ ആവിശ്യപ്പെട്ടു പരപ്പനങ്ങാടിയില്‍ വെച്ച് നടന്ന ബ്ലോക്ക് സമ്മേളനമാണ് ഈ ആവിശ്യം ഉന്നയിച്ചത്.
സമ്മേളനം പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ അഷറഫ് ശിഫ, ബിപി സുഹാസ്, സംഘടനാ നേതാക്കളായ ജില്ലാ പ്രസിഡന്റ് ഒ സുബ്രഹമണ്യന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



