കടലുണ്ടിപുഴയില്‍ ഒഴുക്കില്‍പ്പെട്ടവിദ്യാര്‍ഥികളെ രക്ഷിച്ച ഷാക്കീറിന് കാരുണ്യവീട്

പരപ്പനങ്ങാടി:പ്രളയത്തില്‍ കടലുണ്ടി പുഴയില്‍തോണി മറിഞ്ഞ്
ഒഴുക്കില്‍പ്പെട്ട രണ്ടുകുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ
ഉള്ളണത്തെ കുന്നത്തേരി ഷാക്കീറിനുവേണ്ടി ഉള്ളണം ടൗണ്‍
മുസ്ലിം ലീഗ് കമ്മറ്റി നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം
സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.

2018 ആഗസ്ത് മാസത്തില്‍ കടലുണ്ടി പുഴയില്‍ ഉള്ളണം ഭാഗത്താണ് തോണി മറിഞ്ഞ്
വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.മുഹമ്മദ്ഫുഹദ്(14),പി.സുഹൈല്‍(12)
എന്നിവരെയാണ് രക്ഷിച്ചത്.

കാദര്‍ ഹാജി എന്‍ അധ്യക്ഷതവഹിച്ചു. വിശിഷ്ട വ്യക്തികളെ ആദരിക്കല്‍
പി.കെ.അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. സിദ്ധീഖലി രാങ്ങാട്ടൂര്‍,ഡോ:സുലൈമാന്‍
മേല്‍പ്പത്തൂര്‍,മഹാരാഷ്ട സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി
സി.ച്ച്.അബ്ദുറഹിമാന്‍,സയ്യിദ് പി.എസ്.എച്ച് തങ്ങള്‍,അലി തെക്കേപ്പാട്ട്
,ഉമ്മര്‍ ഒട്ടുമ്മല്‍,സി.അബ്ദുറഹിമാന്‍
കുട്ടി,,പി.കെ.എം.ജമാല്‍,എം.എ.കെ.തങ്ങള്‍ എന്നിവര്‍
സംസാരിച്ചു.

Related Articles