വൃക്കരോഗം മൂലം ജീവിതം ദുരിതത്തിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു

വൃക്കരോഗം ബാധിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകതെ ദുരിതത്തിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു. അരിയല്ലൂരില്‍ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന തോട്ടുങ്ങല്‍ സിന്ധു(37)വാണ് ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്. രോഗം പൂര്‍ണമായി മാറാന്‍ വൃക്കമാറ്റി വെക്കലല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും മറ്റ് ചിലവുകള്‍ക്കുമായി വലിയ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ്. സിന്ധുവിന് അസുഖമായതിനെ തുടര്‍ന്ന് ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ പറ്റാതായതോടെ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ടുമക്കളുള്ള ഇവരുടെ കുടുംബം ചികിത്സയ്‌ക്കോ ഭക്ഷണത്തിനോ വകയില്ലാതെ ബുദ്ധിമുട്ടുകയാണ്.

സിന്ധുവിന് ചികിത്സാസഹായമെത്തിക്കുന്നതിനായി വാര്‍ഡുമെമ്പര്‍ നബീസ കാട്ടീരി ചെയര്‍പേഴ്‌സണും, പി.വിനീഷ് കണ്‍വീനറും, മൂച്ചിക്കല്‍ കാരിക്കുട്ടി ട്രഷററുമായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതാണ് അവരുടെ അക്കൗണ്ട് നമ്പര്‍
A/C No.520101265089603,IFSC -CORP0001504

Related Articles