Section

malabari-logo-mobile

വീട്ടു തൊടിയില്‍ ഇനി കാന്താരിമുളകും, കറിവേപ്പിലയും

HIGHLIGHTS : പൊന്നാനി: അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടു തൊടിയില്‍ തന്നെ വിളയിച്ച് സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ കര്‍ഷകര്‍ക...

പൊന്നാനി: അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടു തൊടിയില്‍ തന്നെ വിളയിച്ച് സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ കര്‍ഷകര്‍ക്കായി വിഷരഹിത കറിവേപ്പില, കാന്താരി മുളക് തൈകള്‍ വിതരണം ചെയ്തു. പുഴമ്പ്രം അണ്ടിത്തോട്ടെ കര്‍ഷകനായ പ്രഭാകരന്‍ കൊട്ടാരപ്പാട്ടിലിന്റെ വീട്ടു വളപ്പില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി വീട്ടമ്മയായ നസീമക്ക് കാന്താരിമുളക് തൈകളും കര്‍ഷകനായ ദിവാകരന് വേപ്പിന്‍ തൈകളും നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

2019 -20 ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് 15,000 കാന്താരിമുളക് തൈകളും, 3900 കറിവേപ്പില തൈകളും വിതരണം ചെയ്തത്.

sameeksha-malabarinews

കൗണ്‍സിലര്‍ വി.വി സുഹ്റ അധ്യക്ഷമായ ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ റീന പ്രകാശന്‍, കൗണ്‍സിലര്‍മാരായ ഒ.വി.ഹസീന, പി. ധന്യ, മഞ്ചേരി ഇഖ്ബാല്‍, കെ. ശോഭന, കര്‍ഷകനായ രജീഷ് ഊപ്പാല, കൃഷി അസിസ്റ്റന്റ് ജാസ്മിയ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!