ചെമ്മാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കോഴിക്കോട് റോഡില്‍ മാനിപ്പാടത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കരിപറമ്പ് കോട്ടുവാലക്കാട് സ്വദേശി ചെമ്മലപ്പാറ കുഞ്ഞിമുഹമ്മദിന്റെ മക്കളായ ബാസിത്ത്, സിദ്ദീഖ്, പരപ്പനങ്ങാടി ഉള്ളണം സ്വദേശി സാദിഖലി ഹുദവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top