പാലത്തിങ്ങലില്‍ ബൈക്ക് സ്‌കൂട്ടറിലിടിച്ച് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: പാലത്തിലങ്ങലില്‍ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബുഷ്‌റ ഹാറൂണിനും പള്ളിപ്പടി സ്വദേശി ഹാദി എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റ ഇരുവരെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു ഉച്ചയോടെയാണ് അപകടം. ചെമ്മാട് ഭാഗത്തുനിന്നും വരികയായിരുന്ന ബുഷ്‌റ ഹാറൂണ്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിറകെ അമിത വേഗതിയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൗണ്‍സിലറുടെ കാലിന്റെ എല്ലിന് പൊട്ടുപറ്റിയിട്ടുണ്ട്. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റു.

Share news
error: Content is protected !!
Scroll to Top