Section

malabari-logo-mobile

സി.ഒ.എ. തിരൂരങ്ങാടി മേഖല സമ്മേളനം

HIGHLIGHTS : തിരൂരങ്ങാടി:കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തിരൂരങ്ങാടി മേഖല സമ്മേളനം തലപാറ ഖൈറാ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം കേബിള്‍

തിരൂരങ്ങാടി:കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തിരൂരങ്ങാടി മേഖല സമ്മേളനം തലപാറ ഖൈറാ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം കേബിള്‍ ടി.വി.അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എം.അബൂബക്കര്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് സി.സുരേഷ് കുമാര്‍,മേഖല സെക്രട്ടറി പി.ഗിരീഷ് കുമാര്‍,ട്രഷറര്‍ ഒ.ഫൈസല്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.രാജ്മോഹന്‍ ,സംസ്ഥാന കമ്മിറ്റി അംഗം പി.രഘുനാഥ്, ജില്ലാ സെക്രട്ടറി എം.ഗോപിനാഥന്‍,ജില്ല ട്രഷറര്‍ സി.അബ്ദുല്‍ മജീദ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി.രാജേഷ്,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.സാജിത് എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടി,ബേപ്പൂര്‍,വള്ളിക്കുന്ന്, കൊണ്ടോട്ടി,വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നായി 60 ഓളം ഓപ്പറേറ്റര്‍മാര്‍ പ്രതിനിധികളായി പങ്കെടുത്തു.

sameeksha-malabarinews

പുതിയ ഭരവാഹികളായി.പി.ഗിരീഷ്‌കുമാര്‍ ( പ്രസിഡന്റ്)എം.സലീഷ്,( വൈസ് പ്രസിഡന്റ് ),ഒ.ഫൈസല്‍(സെക്രട്ടറി),സന്ദീപ്(ജോയിന്റ് സെക്രട്ടറി ),എം.ഷാജികുമാര്‍( ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!