Section

malabari-logo-mobile

മാധ്യമ ചര്‍ച്ചകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം കടന്നുവരുന്നു; മാധ്യമമേഖലയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കും: പി സതീദേവി

HIGHLIGHTS : Mention of women in media discussions; Guidelines will be prepared for the media sector: P Sathi Devi

തിരുവനന്തപുരം: സ്ത്രീപക്ഷ നിലപാടെടുക്കുന്ന തലത്തിലേക്ക് മാധ്യമപ്രവര്‍ത്തന രീതിയില്‍ മാറ്റം വരണമെന്ന് വനിതാകമീഷന്‍ അധ്യക്ഷ പി സതീദേവി. മാധ്യമ മേഖലയില്‍ പുതിയ സംസ്‌കാരം രൂപപ്പെടുത്താനുതകുംവിധം മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാരിനു നല്‍കും. മാധ്യമ ചര്‍ച്ചകളിലും സംവാദങ്ങളിലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകണമെന്നും അവര്‍ പറഞ്ഞു. കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിവിധതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കമീഷന്‍ മുന്‍കൈ എടുക്കും. വനിതാ കമീഷനെ ശക്തിപ്പെടുത്താന്‍ നിയമം ഭേദഗതിചെയ്യുന്നതിന് വിദഗ്ധരുമായി ചര്‍ച്ചചെയ്ത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. എറണാകുളം ആസ്ഥാനമാക്കി കമീഷനു മധ്യമേഖലാ ഓഫീസ് തുടങ്ങാന്‍ നടപടി ആരംഭിച്ചു. കമീഷനില്‍ രജിസ്റ്റര്‍ചെയ്ത സംഘടനകളുടെ സഹായത്തോടെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച ഡാറ്റാ ശേഖരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. വിവാഹധൂര്‍ത്ത് നിരോധിക്കാനും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാനുമായി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായും അവര്‍ പറഞ്ഞു.

sameeksha-malabarinews

ഹരിത നേതാക്കളുടെ പരാതി ലഭിച്ചു. കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാരെ കേള്‍ക്കും. ചാനല്‍ ചര്‍ച്ചയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എറണാകുളത്തെ അഭിഭാഷകയുടെ പരാതി ലഭിച്ചതായും തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കമീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വ. എം എസ് താര എന്നിവരും പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!