Section

malabari-logo-mobile

മകനെ അറസ്റ്റു ചെയ്തതിന് ഷാരൂഖാനെ ക്രൂശിക്കരുത്: ശശി തരൂര്‍

HIGHLIGHTS : Shashi Tharoor asks people to show empathy for Shah Rukh Khan

ന്യൂഡല്‍ഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ക്രൂശിക്കുന്നതിനെതിരെ ശശി തരൂര്‍ എം.പി. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍ ഷാരൂഖ് ഖാനെ വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരവിനോദമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

മയക്കുമരുന്നിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും എന്നാല്‍ ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള പ്രതികരണങ്ങള്‍ ശരിയല്ലെന്നുമാണ് തരൂരിന്റെ അഭിപ്രായം. കുറച്ച് ദയ കാണിക്കണമെന്നും തരൂര്‍ പറഞ്ഞു.

sameeksha-malabarinews

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നിന്ന് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറേ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വ്യാഴാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!