താനൂരില്‍ ഒമ്പതു വയസ്സുകാരന്‍ കുളത്തില്‍ വീണുമരിച്ചു

താനൂര്‍: താനൂരില്‍ മൂന്നാം ക്ലാസുകാരന്‍ കുളത്തില്‍
മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ അങ്ങാടിയില്‍ താമസിക്കുന്ന കൊല്ലഞ്ചേരി അയ്യൂബിന്റെ മകന്‍ മുഹമ്മദ് അഫ്‌നാസ് (9) ടൗണ്‍ ജുമാമസ്ജീദ് പള്ളി കുളത്തില്‍ മുങ്ങിമരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഞായറാഴ്ച രാവിലെ പത്തരമണിയോടെയാണ് കുളത്തില്‍ കുട്ടിയെ കണ്ടത്തിയത്, താനൂര്‍ ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താനൂര്‍ ടൗണ്‍ ജി എം യു പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി, തിരൂര്‍ ഗവ: ആശുപത്രിയില്‍ നിന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും, കബറടക്കം ചൊവ്വാഴ്ച വടക്കേ പള്ളിയില്‍ നടക്കും.

മാതാവ്; ബുഷറ, സഹോദരങ്ങള്‍: ഷാഹുല്‍, അന്‍സാര്‍, അന്‍വര്‍, കുഞ്ഞുട്ടി, ഫാത്തിമസുഹറ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •