Section

malabari-logo-mobile

സെറ്റ് (ഫെബ്രുവരി 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : 2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ലും ഫലം ലഭിക്കും. 12717 പേര്‍ പരീക...

2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in ലും ഫലം ലഭിക്കും. 12717 പേര്‍ പരീക്ഷ എഴുതിയതില്‍ 2564 പേര്‍ വിജയിച്ചു. വിജയശതമാനം 20.16 ആണ്. പാസ്സായവര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ സഹിതം 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈന്‍ഡ് കവര്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/അസ്സല്‍), മാര്‍ക്ക്ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ്, ബി.എഡ്. സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/അസ്സല്‍), അംഗീകാര തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും ബി.എഡ്.നും), പ്രോസ്പെക്ടസിലെ ഖണ്ഡിക 2.2-ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍) വിഭാഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ ഒറിജിനല്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് സാധുവായത്. (28/12/2018 മുതല്‍ 10/01/2020 വരെയുള്ള കാലയളവില്‍ ലഭിച്ചത്). എസ്.സി/എസ്.റ്റി, പി.എച്ച്/ വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) ബന്ധപ്പെട്ട രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് മുതല്‍ വിതരണം ചെയ്യും. ഫോണ്‍: 0471 2560311, 312, 313, 314.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!