Section

malabari-logo-mobile

സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുള്ള സെലക്ഷന്‍ ഒമ്പതിന്

HIGHLIGHTS : Selection for sports academies for nine

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല സെലക്ഷന്‍ നടത്തുന്നു. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്. ജില്ലാതല സെലക്ഷന്‍ ഫെബ്രുവരി ഒമ്പതിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടത്തും.

2024-25 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ്വണ്‍, ഡിഗ്രി ക്ലാസുകളിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. സെലക്ഷന്‍ ലഭിക്കുന്ന കായിക താരങ്ങള്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. ഏഴ്, എട്ട് ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് (നിലവില്‍ ആറ്, ഏഴ് ക്ലാസില്‍ പഠിക്കുന്നവര്‍) സ്‌കൂള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന് ഇറങ്ങാന്‍ സാധിക്കുക. സംസ്ഥാന മത്സരത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ്‌വണ്‍, കോളേജ് അക്കാദമി എന്നിവയിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തുവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

sameeksha-malabarinews

സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അതതു കായിക ഇനത്തില്‍ മികവ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സെലക്ഷന്‍ സമയത്ത് കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701 എന്ന നമ്പറില്‍ ബന്ധപ്പെടുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!