കണ്ണൂര്‍: തലശ്ശേരിയില്‍ വീട് നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദര്‍ (45) ആണ് മരിച്ചത്. തലശേരി മാടപ്പീടികയില്‍ സ്വകാര്യ വ്യക്തിക്ക് വേണ്ടി നിര്‍മ്മിച്ചുകൊണ്ടിരുന്ന വീട്ടില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



