മരം മുറിച്ചതിനെതിരെ തൈ നട്ട് പ്രതിഷേധിക്കും

പരപ്പനങ്ങാടി :ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സും തയ്യിലപ്പടി റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ഉള്ളണം സേവാസമിതി വായനശാലാ പരിസരത്ത് നട്ട തണല്‍മരം ഇരുളിന്റെ മറവില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.2020 ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ടതായിരുന്നു മരം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധിഷേധത്മകമായി ഈ വര്‍ഷം 2021 ജൂണ്‍ അഞ്ചിന് പരപ്പനങ്ങാടി നഗരസഭയ്ക്കുള്ളിലെ മുഴുവന്‍ വായനശാലാ പരിസരത്തും ഓരോ തണല്‍മരം നടുമെന്നും
ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ റോവര്‍ ലീഡര്‍ ഹൈദരലി വാല്‍പറമ്പില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top