Section

malabari-logo-mobile

കാക്കഞ്ചേരിയില്‍ ആഭരണ നിര്‍മാണശാലയില്ല , ബദല്‍ പദ്ധതി പരിഗണിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

HIGHLIGHTS : തേഞ്ഞിപ്പലം : കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ആഭരണ നിര്‍മാണശാല സ്ഥാപിക്കുന്നതില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് പിന്‍വാങ്ങി. കാലിക്കറ്റ് സര്‍വകലാശാല ഇഎം...

തേഞ്ഞിപ്പലം : കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ആഭരണ നിര്‍മാണശാല സ്ഥാപിക്കുന്നതില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് പിന്‍വാങ്ങി. കാലിക്കറ്റ് സര്‍വകലാശാല ഇഎംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.ആറ് വര്‍ഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ആഭരണ നിര്‍മാണ ശാലക്കെതിരെ സമരം നടത്തിവരികയാണ്. ചേലേമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിസന്റ് സി. രാജേഷിന്റെ നേതൃത്വത്തില്‍ വിഷയം ശ്രദ്ധയില്‌പെടുത്തുകയും അആഭരണ നിര്‍മാണശാല അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടിരുന്നതായും മന്ത്രി പറഞ്ഞു.

രണ്ട് കോടിയോളം രൂപ മലബാര്‍ ഗോള്‍ഡ് കിന്‍ഫ്രയില്‍ മുതല്‍ മുടക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ഷോപ്പിങ് മാള്‍, ജ്വല്ലറി ഉള്‍പ്പെടെയുള്ള ബദല്‍ പദ്ധതി അംഗീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മലിനീകരണത്തിനിടയാക്കുന്ന പദ്ധതികള്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍, മലപ്പുറം ഡിവൈഎസ് പി, സമരസമിതി പ്രതിനിധി,പഞ്ചായത്ത് പ്രസിസന്റ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിച്ചു. സമരം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

sameeksha-malabarinews

പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, കിന്‍ഫ്രയിം എംഡി സന്തോഷ് കോശി തോമസ്, കാക്കഞ്ചേരിയിലെ കിന്‍ഫ്ര മാനേജര്‍ കെഎസ് കിഷോര്‍, സിപിഐഎം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എന്‍.പ്രമോദ് ദാസ്, ചേലേമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.രാജേഷ്,സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.ശശിധരന്‍, മലബാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ എപി അഹമ്മദ്, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എപി ജമീല, സമരസമിതി പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, സെക്രട്ടറി എന്‍. ഷെരീഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!