കുത്തനെ കൂട്ടി.. ഇന്ധനവിലയും പാചകവാതക വിലയും

തിരുവനന്തപുരം :പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഇനി മുതല്‍ 796 രൂപയാവും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.

അതേസമയം തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 പൈസയായി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില.

 

 

Share news
error: Content is protected !!
Scroll to Top