എറണാകുളത്ത് വാഴക്കാലയില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

കൊച്ചി : എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിനി സിസ്റ്റര്‍ ജെസീന തോമസ് (45) ആണ് മരിച്ചത്. മഠത്തിനോട് ചേര്‍ന്നുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിയാണ് സിസ്റ്റര്‍ ജെസീന.ഇന്ന് ഉച്ചമുതല്‍ കന്യാസ്ത്രീയെ കാണാതായിരുന്നു.

വര്‍ഷങ്ങളായി സിസ്റ്റര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top