ചെമ്മാട് നിര്‍ത്തിയിട്ടിരുന്ന ട്രക്കറില്‍ കാറിടിച്ചു ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു

ചെമ്മാട് : നിര്‍ത്തിയിട്ടിരുന്ന ട്രക്കറില്‍ കാറിടിച്ചു ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു. ദാറുല്‍ഹുദാക്ക് സമീപം കഴുങ്ങും തോട്ടത്തില്‍ സൈതലവി (67) എന്ന കൂട്ടുങ്ങല്‍ കാക്ക ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ വെച്ചാണ് സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍ത്തിയിട്ട ട്രക്കറില്‍ ചാരി നില്‍ക്കുകയായിരുന്നു സൈതലവി. നിയന്ത്രണം വിട്ട കാര്‍ ട്രക്കറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ ബാരി (സൗദി,) മുബീന, സലീന, ഹസീന, ഷമീന. മരുമക്കള്‍: മുസ്തഫ (വെള്ളിയാംമ്പുറം), നൗഫല്‍(പരപ്പനങ്ങാടി),  അമീര്‍ ( ചെറുമുക്ക് ) ,സുഹൈല്‍ ( വി കെ പടി), ഷബാനാ ഹാഷ്മി ( പറമ്പില്‍ പീടിക ). പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചെമ്മാട് ടൗണ്‍ ജുമാ മസ്ജിദില്‍ വെച്ച് ഖബറടക്കം ചെയ്യും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •