പൊലീസുകാരനെ മർദിച്ച പ്രതി റിമാൻഡിൽ

തിരൂർ : കാർ അപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതി ആശുപത്രിയിൽ വച്ച് പൊലീസുകാരനെ മർദിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട് അലനല്ലൂർ സ്വദേശി പുതിയ മാളിയേക്കേൽ സീതിക്കോയ (51)യാണ് റിമാൻഡിലായത്.

മദ്യലഹരിയിൽ കാർ ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് തിരൂർ പയ്യനങ്ങാടിയിൽ നിന്ന് നാട്ടുകാർ കാർ തടഞ്ഞ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചതായിരുന്നു. തുടർന്ന് വൈദ്യപരിശോധനക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ പരാക്രമം നടത്തുകയും സിപിഒ ആദർശിനെ കൈയേറ്റം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കുനേരെ വധഭീഷണി മുഴക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top