പരപ്പനങ്ങാടി കുരിക്കള്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കുരിക്കള്‍ റോഡ് അങ്ങാടിയില്‍ നിന്നും പടിഞ്ഞാറോട്ടുള്ള റോഡില്‍ സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം റോഡ് സൈഡിലെ വെള്ളം ഒഴുകുന്ന ചാലില്‍ കൊണ്ടു വന്ന് തള്ളിയതായി പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഏകദേശം 12 മണിക്കും 5 മണിക്കും ഇടയിലാണ് പൊതുജനങ്ങള്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സാമൂഹിക വിരുദ്ധര്‍ ഇത് ചെയ്തതത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി കുരിക്കള്‍ റോഡ് പ്രദേശത്തെ സിപിഐഎം  പ്രവര്‍ത്തകരായ
സോമ സുന്ദരന്‍,അജിന്‍.കെ എന്നിവരുടെ
നേതൃത്വത്തില്‍ പരപ്പനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. ഇതിനു മുന്‍പും ഇത്തരത്തില്‍ സംഭവിച്ചതായി പരാതിയില്‍ പറയുന്നു.

നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഉറക്കമൊഴിച്ച് കാത്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പ്രദേശത്തെ സ്‌കൂളുകളിലേക്കും അമ്പലങ്ങളിലേക്കും പള്ളികളിലേക്കും പോകുന്ന പ്രധാനപ്പെട്ട റോഡില്‍ വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ദുര്‍ഗന്ധവും രോഗ ഭയവും കാരണം വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •