പൊന്നാനിയില്‍ കടലേറ്റം രൂക്ഷം: നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

പൊന്നാനി: പൊന്നാനിയില്‍ കടലേറ്റം രൂക്ഷം. പൊന്നാനി ഹിളര്‍പള്ളി പരിസരം, എം.ഇ.എസിന് പിന്‍ഭാഗം, അലിയാര്‍പള്ളി പരിസരം,തെക്കേക്കടവ്, മുക്കാടി, മുറിഞ്ഞഴി, എന്നീഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ഈ ഭാഗത്തെ നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട്.

കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ മീറ്ററുകളോളം കരഭാഗം കടലെടുത്തുകഴിഞ്ഞു. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മണ്‍സൂണിന്റെ ഭാഗമായി കടല്‍ പ്രക്ഷുബ്ധമായതോടെ വേലിയേറ്റ സമയങ്ങളിലാണ് കടലേറ്റം ശക്തമാക്കുന്നത്. ഉയര്‍ന്നതിരമാലകള്‍ അല്ലാത്തതിനാല്‍ കടല്‍ഭിത്തിയുള്ള മേഖലകളെ സാരമായിബാധിച്ചിട്ടില്ല.

രണ്ടുമാസം മുന്‍പുണ്ടായ കടലേറ്റത്തില്‍ പാതിതകര്‍ന്ന വീടുകളെല്ലാം നിലംപൊത്തുമെന്നസ്ഥിതിയിലാണ്. കടല്‍ഭിത്തിയില്ലാത്തമേഖലകളില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ഇതിനു പരിഹാരമാകൂ എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top