Section

malabari-logo-mobile

ഷാര്‍ജ അല്‍ഹംറ സിനിമയില്‍ പ്രദര്‍ശനം പുനരാരംഭിക്കുന്നു; ആദ്യ ചിത്രമായി ‘ആറാട്ട്’

HIGHLIGHTS : Screen resumes in Sharjah Alhamra cinema; 'Aratt' as first film

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാര്‍ജ അല്‍ഹംറ സിനിമയില്‍ പ്രദര്‍ശനം പുനരാരംഭിക്കുന്നു. മോഹന്‍ലാലിന്റെ ആറാട്ട് റിലീസ് ചെയ്താണ് തിയേറ്റര്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നത്. കൊവിഡ് കാലത്ത് അടച്ചിട്ട തിയേറ്റര്‍ ഏറ്റെടുത്ത പുതിയ സംരംഭകരാണ് പ്രദര്‍ശനം നടത്തുന്നത്. അല്‍ഹംറ തിയേറ്ററിന്റെ പുതിയ ഉടമ അബ്ദുള്‍ റഹ്‌മാന്‍, സ്റ്റാര്‍ ഗലേറിയ എംഡി ഫൈസല്‍ എറണാകുളം, ജൂബി കുരുവിള, സുബൈര്‍, അമര്‍ തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വാരാന്ത്യങ്ങളില്‍ ഇവിടെ ആറ് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക. മറ്റ് ദിവസങ്ങളില്‍ നാല് ഷോ നടക്കും. ബാല്‍ക്കണിയില്‍ ഉള്‍പ്പെടെ ഒരേ സമയം 840 പ്രേക്ഷകരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള തിയേറ്ററാണിത്. ബാല്‍ക്കണിയില്‍ 35 ദിര്‍ഹവും താഴെ 30 ദിര്‍ഹവുമാണ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങിന് സൗകര്യമില്ലെങ്കിലും ഫോണ്‍വിളിച്ച് ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും.

sameeksha-malabarinews

40 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ സിനിമാ ശാലയാണിത്. ജോലി കഴിഞ്ഞ് സിനിമ അസ്വദിക്കാനെത്തുന്ന ഷാര്‍ജയിലെ സാധാരണക്കാരുടെ തിയേറ്ററായിരുന്നു അല്‍ഹംറ. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന തിയേറ്ററില്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് യുഎഇ നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!