കോഴിക്കോട്: കോഴിക്കോട് വെളളയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി
ഇന്നലെ രാത്രി വീട്ടില്‍ തിരികെയെത്തി. വെളളിമാട് കുന്ന്
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം അയച്ച പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം വീച്ചില്‍ നിന്ന് കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിലെത്തിയില്ലെന്ന വിവരം അധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വെളളയില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി വീടെത്തിയതായി രക്ഷിതാക്കള്‍ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്.
കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നില്‍ ഹാജരാക്കും. ജനുവരി 26 നാണ് ആറ് കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നത്.




