വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടന്ന പരാതിയുമായി സൈജു തങ്കച്ചന്‍

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെയും കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് പരാതി. കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസില്‍ സൈജു നല്‍കിയ പരാതി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ദേഹത്തെ മര്‍ദ്ദന പാടുകള്‍കളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ കസ്റ്റഡി എടുത്തു. കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top