സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ കുഞ്ഞ് കിണറ്റില്‍ വീണു

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കടുവ കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ വനത്തിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍
സ്വകാര്യവ്യക്തിയുടെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് കടുവ കുഞ്ഞ് കിണറ്റില്‍ വീണതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കടുവയുടെ അലര്‍ച്ച കേട്ട് സ്ഥലത്ത് എത്തിയ നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കടുവയാണ് കിണറ്റിലുള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല.

Share news
error: Content is protected !!
Scroll to Top