Section

malabari-logo-mobile

സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ആസ്ഥാന മന്ദിരം; ഉദ്ഘാടനം നാളെ

HIGHLIGHTS : Scouts and Guides Headquarters; Inauguration tomorrow

മലപ്പുറം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയാകും. ജില്ലയില്‍ സ്‌കൗട്ട് യൂണിറ്റിന് തുടക്കമിടുകയും പിന്നീട് ജില്ലാ ട്രെയിനിങ് കമ്മീഷണര്‍, സംസ്ഥാന ഓര്‍നെസിങ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന എന്‍.ജെ മത്തായി മാസ്റ്ററുടെ നാമധേയത്തിലാണ് ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുക. 50 വര്‍ഷം മുന്‍പ് ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മത്തായി മാസ്റ്റര്‍ തുടക്കം കുറിച്ച ആദ്യ സ്‌കൗട്ട് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന 20 പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

sameeksha-malabarinews

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പ്രീപ്രൈമറി, പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ 380 യൂണിറ്റുകളിലായി 11000 ലധികം ബണ്ണി, കബ്സ്, ബുള്‍ബുള്‍, സ്‌കൗട്ട്, ഗൈഡ്സ് കുട്ടികളുണ്ട്. പ്രസ്ഥാനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഗണേശന്‍, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ സെക്രട്ടറി സി.വി അരവിന്ദ്, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബിജി മാത്യു, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഇ അനോജ്, എസ്.എം.സി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി എന്നിവര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!