Section

malabari-logo-mobile

ബക്രീദ് പ്രമാണിച്ച് ഡി മേഖലയില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം

HIGHLIGHTS : Shops can be opened on Monday in Zone D to observe Bakreed; Admission to places of worship for 40 people on special days

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബക്രീദ് പ്രമാണിച്ച് ഡി മേഖലയില്‍ തിങ്കളാഴ്ച ഒരു ദിവസം കടകള്‍ തുറക്കാം. നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഡി കാറ്റഗറി മേഖലയില്‍ ബാധകമായിരുന്നില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നതുകൊണ്ടാണ് രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ഇത് തുടരണം. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ ആളുകളുടെ എണ്ണം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കായിരിക്കും പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

എ, ബി, സി കാറ്റഗറിയില്‍പ്പെടുന്ന മേഖലകളില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനാനുമതി.

എ, ബി വിഭാഗത്തില്‍പ്പെടുന്ന മേഖലകളിലുള്ള ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങള്‍ ഹെയര്‍ സ്റ്റൈലിംഗിനായി തുറന്ന് പ്രവര്‍ത്തിക്കാം. ഒരു ഡോസ് വാക്‌സിനെടുത്തവരായിരിക്കണം ഇത് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സീരിയല്‍ ഷൂട്ടിംഗിന് അനുമതി നല്‍കിയതുപോലെ സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളജുകളില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസിക്കാന്‍ അനുവാദം നല്‍കാന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ക്രമീകരണങ്ങള്‍ അടുത്ത യോഗം വിലയിരുത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!