സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.

തേഞ്ഞിപ്പലം: സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു. ബന്ധുവിനോടൊപ്പം പോവുന്നതിനിടെയാണ് റോഡിന് കുറുകെ ഓടിയ തെരുവ് നായ ഇടിച്ചു സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം സംഭവിച്ചത്. നീരോല്‍പലം പൊന്നച്ചന്‍ പരിയാരത്തു മൊയ്ദീന്‍ കോയയുടെ ഭാര്യ മേലെ കോടശ്ശേരി റുഖിയ (57) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതര യോടെ നീരോപാലത്തു വെച്ചാണ് അപകടം.ആദ്യം ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേഞ്ഞിപ്പലം നീരോല്‍പലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്നു. കുടും ബശ്രീ സി ഡി എസ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍ : അബ്ദുല്‍ ജലീല്‍, ജാഫര്‍, ജസീല, ഷമീമ, അഡ്വ.ഷക്കീല, ജസീന. മരുമക്കള്‍. അബ്ദുറഹ്മാന്‍ മൂന്നിയൂര്‍, മുബാരിഷ് ചെനക്കലങ്ങാടി, അബ്ദുല്‍ ഗഫൂര്‍ ചേരൂര്‍, ബുഷ്റ.

Related Articles