മലപ്പുറം ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മലപ്പുറം ജില്ലയിലേക്ക് തിരികെ വരാന്‍ നാടുകാണി ചെക്‌പോസ്റ്റിലും സൗകര്യമൊരുക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാകമ്മറ്റി.
തമിഴ്‌നാടും കര്‍ണാടകവുമായി ഏറ്റവും അടുത്ത് കിടക്കുന്ന പ്രവേശനകവാടമാണ് നിലമ്പൂര്‍ നാടുകാണി. മലപ്പുറം ജില്ലയിലേക്ക് തിരിച്ച് വരുന്നവര്‍ക്ക ഏതാണ്ട 200 കിലോമീറ്ററോളം കൂടുതല്‍ സഞ്ചരിച്ച് മുത്തങ്ങ വഴിയോ വാളയാര്‍ വഴിയോ വരേണ്ട സ്ഥിതിയാണെന്നും അതിനാല്‍ നാടുകാണി ചെക്‌പോസ്റ്റില്‍ ഇതിന് സൗകര്യമൊരുക്കാന്‍ സ്വത്വര നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം മുഖ്യമന്ത്രിയോട് ആവിശ്യപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



