HIGHLIGHTS : School student seriously injured after being hit by a car in Parappanangadi
പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ പ്രശാന്ത് ആശുപത്രിക്ക് സമീപം കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം പറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ബാസിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ്സില്‍ വന്നിറങ്ങിയ കുട്ടി റോഡ് സൈഡില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ചെട്ടിപ്പടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ബാസി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു