Section

malabari-logo-mobile

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : Student found dead in Kozhikode NIT

കോഴിക്കോട്:കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി നിതിന്‍ ശര്‍മ (22)യാണ് മരിച്ചത്.

ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു വെന്നാണ് വിവരം.

മരണ കാരണം വ്യക്തമല്ല. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് വാട്‌സ് ആപ്പില്‍ കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്..

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!