സ്‌കോൾ – കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ജൂലൈന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും പിഴയോടെ ഓഗസ്റ്റ് 23 വരെയും ഫീസടച്ച്, www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയയ്ക്കണം. ജില്ലാ കേന്ദ്രങ്ങളുടെ വിലാസം വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല. അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369.




