രക്തദാനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കും
രക്തദാനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ ദിവസത്തെ ഹാജര്‍ അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് തീരുമാനം. രക്തദാനം നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. ഓട്ടിസം, സറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങി 40 ശതമാനമെങ്കിലും ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു മാസം 16 മണിക്കൂര്‍ വരെ ഡ്യൂട്ടി ഇളവ് നല്‍കാനും തീരുമാനമായി. സര്‍വകലാശാലാ അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇത് ഉപകാരപ്പെടുക. ഒരു ദിവസം ഒരു മണിക്കൂര്‍ ഇളവാണ് ലഭിക്കുക. ഗവേഷക വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ട്രെയ്‌നിംഗ് ഇന്‍ റിസര്‍ച്ച് മെത്തേഡ്‌സ് എന്ന പേരില്‍ കേന്ദ്രം തുടങ്ങും. ഗവേഷണ ഡയറക്‌ട്രേറ്റിനു കീഴിലായിരിക്കും പ്രവര്‍ത്തനം. സര്‍വകലാശാലാ കാമ്പസിനു പുറത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി സെന്റര്‍ ഫോര്‍ എക്‌സിക്യൂട്ടീവ് എഡ്യുക്കേഷന്‍ ഇന്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ വിദഗ്ധ പരിശീലന കേന്ദ്രവും ആരംഭിക്കും. അതത് മേഖലകളിലെ വിദഗ്ധരാണ് പരിശീലനം നല്‍കുക. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ കീഴിലായിരിക്കും പ്രവര്‍ത്തനം. താളിയോല ഗ്രന്ഥപ്പുരയെ മള്‍ട്ടിഡിസിപ്ലിനറി റിസര്‍ച്ച് സെന്ററാക്കാനും കോഴ്‌സ് തുടങ്ങാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികളും സര്‍വകലാശാലയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കോളേജ് യൂണിയന്‍, പഠനവകുപ്പ് യൂണിയന്‍ ഭാരവാഹികള്‍ക്കായി കാമ്പസില്‍ പ്രത്യേക സമ്മേളനം നടത്തും. സര്‍വകലാശാലാ ഡിജിറ്റല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സെന്ററായ സുവേഗ, കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. എന്നിവയുടെ പ്രചാരണം കോളേജ് കാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനും സിണ്ടിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനായി.
എം.ബി.എ. അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഒന്നാം ഘട്ട അപേക്ഷകരില്‍ നിന്നും റോള്‍ നമ്പര്‍ അനുസരിച്ച് ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടത്തുന്നു. 24, 25, 26 തീയതികളില്‍ പഠനവകുപ്പിലാണ് അഭിമുഖം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 875/2023
പരീക്ഷാ അപേക്ഷ
രണ്ട്, നാല് സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 31 വരെയും 180 രൂപ പിഴയോടെ ആഗസ്ത് 2 വരെയും അപേക്ഷിക്കാം.
പരീക്ഷ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷ ആഗസ്ത് 9-ന് തുടങ്ങും.
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ടൈം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2022 പരീക്ഷകള്‍ ആഗസ്ത് 8-ന് തുടങ്ങും.
പരീക്ഷാ ഫലം
ബി.ആര്‍ക്ക്. 1 മുതല്‍ 6 വരെ സെമസ്റ്ററുകളുടെയും ബി.ടെക്. 1 മുതല്‍ 8 വരെ സെമസ്റ്ററുകളുടെയും സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെയും ജനുവരി 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




