വേങ്ങര: പാണ്ടികശാല കെആർഎച്ച്എസ് സ്‌കൂളിൻ്റെ ബസ്സ് താമരശ്ശേരി ചുരം ഒന്നാം വളവിൽ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക് .
വേങ്ങര വലിയോറ പാണ്ടികശാല കെ ആർ എച്ച് എസ് സ്കൂളിലെ ബസ്സാണ് താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.
സ്കൂളിലെ ജീവനക്കാരും അവരുടെ മക്കളും സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്കൂൾ ബസ്സിൽ വയനാട്ടിലേക്ക് ടൂർ പോയ സംഘമാണ് ഒന്നാം വളവിൽ അപകടത്തിൽ പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




