കേരളത്തിലേത് മികച്ച കായിക മാധ്യമ സംസ്‌കാരം: മന്ത്രി വി അബ്ദുറഹ്‌മാന്‍

കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാധ്യമ സംസ്‌കാരമാണ് കേരളത്തിലേതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ മീഡിയ, ബ്രോഡ്കാസ്റ്റ്, സ്ട്രീമിങ് ആന്‍ഡ് സ്പോര്‍ട്സ് എന്ന വിഷയത്തില്‍ നടത്തിയ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള കായിക വളര്‍ച്ചയില്‍ ഏറ്റവും പ്രധാന ഘടകമാണ് മാധ്യമങ്ങള്‍.

ഇന്ത്യയിലെ കായിക രംഗത്തെ വളര്‍ച്ചയ്ക്കും ടിവി മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ സംസ്ഥാനത്തും നല്ല രീതിയിലുള്ള കായിക മാധ്യമപ്രവര്‍ത്തനമാണ് തുടര്‍ന്നു വരുന്നത്. നിരവധി ശ്രദ്ധേയരായ കായിക മാധ്യമപ്രവര്‍ത്തകരെ നമുക്ക് സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങും നവമാധ്യമങ്ങളുടെ ഇടപെടലും കായികരംഗത്തെ സഹായിക്കുന്നുണ്ട്. ആഗോള കായിക മാധ്യമ രംഗത്തെ പുതിയ പ്രവണതകള്‍ നമുക്കും ഊര്‍ജ്ജം പകരുന്ന ഒന്നായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് ചര്‍ച്ച നയിച്ചു. ക്രിയേറ്റേഴ്സ് എം.ഡി. അംഗത് വലിയ, എമര്‍ജ് സ്പോര്‍ട്സ് എം.ഡി. വിപിന്‍ നമ്പ്യാര്‍, ഹബീബ് കോയ, ഡോ. വിനായക്, തിരുവനന്തപുരം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സുധീര്‍ എസ്.എസ്. എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top