കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം;നിരവധി കുട്ടികൾക്ക് പരിക്ക്

കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് മതിലിൽ ഇടിച്ച് മറിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top