21 ദിവസത്തേക്ക് സൗദിയില്‍ കര്‍ഫ്യു

റിയാദ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. വൈകീട്ട് ഏഴ് മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ആറ് മണി വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവ് ഇന്ന് വൈകുന്നേരം മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യം തീരുമാനിച്ചത്. സൗദിയില്‍ കഴിഞ്ഞദിവസം 119 കോവിഡ് കേസുകളാണ് റ്‌പ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 51 ആയ.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദിയിലാണ്.

Related Articles