സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും;ബെവ്‌കോകള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കാസര്‍കോട് ജില്ല പൂര്‍ണമായും കൊറോണ സ്ഥിരീകരിച്ച മറ്റു ജില്ലകള്‍ ഭാഗീകമായും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top