Section

malabari-logo-mobile

സൗദി അറേബ്യ സന്ദര്‍ശന വിസക്കുള്ള തുക കുത്തനെ കുറക്കുന്നു: 300 റിയാല്‍ മാത്രം

HIGHLIGHTS : റിയാദ് : സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന തുക കുത്തനെ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

 300 റിയാല്‍ മാത്രം
റിയാദ് സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന തുക കുത്തനെ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് വിസ നിരക്ക് കുത്തനെ കൂട്ടിയതോടെ സൗദിയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാനാണ് പുതിയതീരുമാനമെന്ന് കരുതുന്നു.

സൗദി ഭരണകൂടം ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ സന്ദര്‍ശകവിസ സ്റ്റാമ്പ് ചെയ്യാന്‍ 2000 റിയാലാണ് ഈടാക്കുന്നത് ഇത് 300 റിയാലാക്കി കുറയ്ക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. മൂന്ന് മാസത്തേക്കുള്ള സിംഗള്‍ എന്‍ട്രി വിസയാണിത്. റിയാലില്‍ നിന്ന് രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 7000 രൂപ വരെയുള്ള സംഖ്യായാകും. നേരത്തെ ഇത് 45000 രൂപയാണ്.
മെയ് രണ്ട് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് സൂചന.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!